Loading...

‘Maheshinte Prathikaaram’ is a genuine and sensible film Yes, it’s a clean and simple entertainer

Credits : cinemapranthan, azhimukham

‘Maheshinte Prathikaaram’ is a genuine and sensible film, in which the characters and their behavioral patterns strike a chord with the viewer. Yes, it’s a clean and simple entertainer.

Talking about the film, which is a two hour long, is the story of ‘Mahesh’ which is conceived by Fahadh who owns a studio called ‘Bhavana’. The story revolves around the innocent character Mahesh who falls prey to a problem unknowingly following how he manages to overcome that problem and some funny instances is what ‘Maheshinte Prathikaaram’ is all about.

ചില സിനിമകൾ അങ്ങിനെയാണ്. അതായതു 2 മണിക്കൂർ കൊണ്ട് നമ്മൾ ഒരു സിനിമയിലെ കഥാപാത്രങ്ങൾക്കൊപ്പം ഇഴുകി ചേരും. നമ്മളും സിനിമ നടക്കുന്ന പ്രദേശത്തെ വളരെ അടുത്തറിയാവുന്ന, അല്ലെങ്കിൽ ആ പ്രദേശത്തെ ഒരാളായി മാറുന്ന മാനസികാവസ്ഥ. ഒരുപാടു നിരീക്ഷങ്ങളുടെ അവസാനം എടുക്കുന്ന സിനിമകൾ ആയിരിക്കും അത്. അന്നയും റസൂലും ആണ് എനിക്ക് അങ്ങിനെയൊരു ഫീൽ കിട്ടിയ ആദ്യ സിനിമ. രണ്ടാമതൊന്നു കൂടി കാണുമ്പോൾ ആദ്യ കാഴ്ച്ചയിൽ കാണാത്ത അല്ലെങ്കിൽ ശ്രദ്ധിക്കാത്ത പല പ്രത്യേകതകൾ കാണാനാവും. യഥാർത്ഥ സിനിമ നിരീക്ഷണങ്ങളിൽ നിന്നും ആണ് ഉണ്ടാകുന്നത്. അപ്പോഴേ അതിനു ജീവിതവുമായി ബന്ധം ഉണ്ടാകുകയുള്ളൂ. അവിടെയാണ് സിനിമയുടെ വിജയവും. ഏറ്റവും പുതിയ സിനിമയായ മഹേഷിന്റെ പ്രതികാരം കാണുമ്പോൾ നമുക്ക് മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം ഉൾകൊള്ളുന്ന ഒരു സിനിമയാണെന്ന് നിസ്സംശയം പറയാം. സംവിധായകന്റെ കയ്യിലെ ഉപകരണങ്ങൾ അല്ലെങ്കിൽ ടൂൾസ് ആണ് അഭിനേതാക്കൾ എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ സിനിമ. കാരണം ഫഹദും അനുശ്രീയും മാറി നിന്നാൽ ബാക്കി വരുന്ന ഭൂരിഭാഗം അഭിനേതാക്കളും സിനിമാഭിനയ പരിചയം തുലോം കുറവുള്ളവർ ആണ്. എന്നാൽ നമ്മെ അദ്ഭുതപ്പെടുത്തുന്നത് എന്തെന്നാൽ ഏതെങ്കിലും ഒരു ഷോട്ടിൽ പോലും ഇവർ പുതുമുഖങ്ങൾ ആണെന്നുള്ള തോന്നൽ ഒരിക്കലും ഉണ്ടാക്കുന്നില്ല എന്നതാണ്. വളരെ ചുരുക്കി പറയുകയാണെങ്കിൽ, ശ്യാം പുഷ്കരന്റെ തിരക്കഥ, ദിലീഷ് പോത്തന്റെ സംവിധാനം, ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം, ,പിന്നെ അഭിനേതാക്കളുടെ തിരഞ്ഞെടുപ്പും. ഇതാണ് ഈ സിനിമിയുടെ വിജയത്തിന്റെ അടിസ്ഥാനം. നമ്മുടെ യുവ സിനിമാ സാങ്കേതിക വിദഗ്ധരുടെ കയ്യിൽ മലയാള സിനിമ സൌഭദ്രം ആണ്. അത് ജനം തിരിച്ചറിഞ്ഞു തുടങ്ങി.. ഇനി ഇത് അറിയേണ്ടത് ഇപ്പോഴും മലയാള സിനിമ തങ്ങളുടെ ചുമലിൽ ആണെന്ന് കരുതുന്ന, ചുറ്റുപാടും നടക്കുന്ന മാറ്റങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന, ഇപ്പോഴും ചെയ്ത സിനിമകളുടെ എണ്ണങ്ങൾ പറഞ്ഞു വില പേശുന്ന ഒരു വിഭാഗം ആണ്. ശബ്ദ രേഖകൾ കേട്ട് സിനിമ ആസ്വദിച്ചിരുന്ന കാലം കഴിഞ്ഞു. തീയറ്റർകളിലെ വലിയ സ്ക്രീനിൽ മാത്രം കണ്ടാലെ ആസ്വദിക്കാൻ കഴിയൂ എന്ന നിലയിലുള്ള സിനിമകൾ ആണ് മേൽപ്പറഞ്ഞവ. അവിടെയാണ് മികച്ച സാങ്കേതിക വിദഗ്ധരുടെ പ്രാധാന്യവും. അങ്ങിനെയുള്ള സിനിമകൾ ഉണ്ടായാലേ വ്യാജ സിഡി പോലെയുള്ള ആശങ്കയിൽ നിന്നും ഈ കലയെ രക്ഷിക്കാനാവൂ. ഒന്ന് മനസിലാക്കുക, പുതുമുഖങ്ങളെ മാത്രം വച്ച് കൊണ്ട് ഈ കൊച്ചു കേരളത്തിന്‌ ഓസ്കാർ വരെ നേടിത്തരാൻ കഴിവുള്ള സാങ്കേതിക വിദഗ്ധർ നമുക്ക് ഉണ്ട്. അവരെ പിന്തുണക്കാൻ, മനസ്സിലാക്കാൻ കഴിവുള്ള അഭിനേതാക്കളും നിർമ്മാതാക്കളും ഉണ്ടാകട്ടെ. ഏതായാലും നായകന്റെ അല്ലെങ്കിൽ നായികയുടെ പേരിൽ അറിയപ്പെട്ടിരുന്ന സിനിമ സാങ്കേതിക വിദഗ്ധരുടെ പേരിൽ അറിയപ്പെടുന്ന, അല്ലെങ്കിൽ വിലയിരുത്തുന്ന കാലം വിദൂരമല്ല. അതിലേക്കാണ് മഹേഷിന്റെ പ്രതികാരം പോലെയുള്ള കൊച്ചു സിനിമയുടെ വലിയ വിജയം വിരൽ ചൂണ്ടുന്നത്. -------സഞ്ജയൻ

മലയാള സിനിമയെയും പ്രേക്ഷകരെയും ദൃശ്യഭാഷകൊണ്ട് അമ്പരപ്പിച്ച സംവിധായകന്‍ പത്മരാജന്റെ വിയോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികമാണ് ഇത്. പെരുവഴിയമ്പലവും കള്ളന്‍ പവിത്രനും അരപ്പട്ടകെട്ടിയ ഗ്രാമവും തൂവാനതുമ്പികളും കോറിയിട്ട ഗ്രാമങ്ങളും ഗ്രാമീണരും നമ്മുടെ ഓര്‍മ്മയുടെ തിരശീലയില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. മഹേഷിന്റെ പ്രതികാരം കണ്ടിറങ്ങിയപ്പോള്‍ പത്മരാജന്‍ ഓര്‍മ്മകളില്‍ വന്നു നിറഞ്ഞു. ആ ഓര്‍മ്മയുണര്‍ത്താന്‍ കഴിഞ്ഞു എന്നതുമാത്രം മതി ദിലീഷ് പോത്തന്‍ എന്ന നവാഗത സംവിധായകന് മലയാളത്തിലെ സംവിധായക പ്രതിഭകളുടെ ഇടയിലേക്ക് ഒരു ഇടുക്കിക്കാരനെ പോലെ ആരെയും കൂസാതെ നടന്നു കയറാന്‍. Read more here